ഗുരുവിന്റെ ഫോട്ടോ പ്രദർശനം ആരംഭിച്ചു

കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ ചരമ വാർഷികാചരണ പരിപാടിയായ ഗുരുവരം 22 ന്റെ ഭാഗമായി സംഘടിപ്പിച്ച, പ്രശസ്ത ഫോട്ടോഗ്രാഫർ മധുരാജിന്റെ ഫോട്ടോ പ്രദർശനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കെയിൽ ഉദ്ഘാടനം ചെയ്തു. പൂക്കാട് കലാലയത്തിൽ നടന്ന ചടങ്ങിൽ കലാലയം പ്രസിഡണ്ട് യു.കെ.രാഘവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സിവി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശിവദാസ് കുനിക്കണ്ടി നന്ദി പറഞ്ഞു. ശിവദാസ് ചേമഞ്ചേരി, അശോകൻ കോട്ട്, സുനിൽ തിരുവങ്ങൂർ എന്നിവർ എന്നിവർ സംസാരിച്ചു.

