ഗുരുജി വിദ്യാനികേതൻ സ്കൂൾ അഞ്ജലി കൃഷ്ണയെ അനുമോദിച്ചു

കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ പൊളിറ്റിക്സ് സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഭാരതീയ വിദ്യാനികേതൻ പൂർവ്വവിദ്യാർത്ഥി അഞ്ജലി കൃഷ്ണയെ ഗുരുജി വിദ്യാനികേതൻ സ്കൂൾ അനുമോദിച്ചു.
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കൂമുള്ളി കരുണൻ ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ ആർഷ വിദ്യാപീഠം ആചാര്യൻ ശശി കമ്മട്ടേരി മുഖ്യ പ്രഭാഷണം നടത്തി. മുരളീധരഗോപാൽ അധ്യക്ഷ തവഹിച്ചു. സ്കൂൾ ലീഡർ ദർശന ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശൈലജ സ്വാഗതവും, മാതൃസമിതി വൈസ് പ്രസിഡന്റ് റിൻസി പ്രജേഷ് നന്ദിയും പറഞ്ഞു.
