ഗാന്ധിജയന്തി വാരാചരണം: കൊയിലാണ്ടിയിൽ ശുചീകരണ യജ്ഞം ആരംഭിച്ചു

കൊയിലാണ്ടി: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി എന്‍.സി.സി.കാഡറ്റുകള്‍ നഗരസഭയുടെ ശുചീകരണ യജ്ഞത്തില്‍ സഹകരിച്ചുകൊണ്ട് ദേശീയ പാതയോരങ്ങള്‍ വൃത്തിയാക്കി. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, കൊയിലാണ്ടി ഗവ. വൊക്കേഷണന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, എസ്.എഎന്‍.ഡി.പി.കോളജ് എന്നിവടങ്ങളിലെ കാഡറ്റുകളും കല്‍ഫാന്‍ സ്കൂളിലെ വിദ്യാര്‍ഥികളും ശുചീകരണത്തില്‍ പങ്കാളികളായി.
നഗരസഭ ചെയര്മാന് അഡ്വ. കെ. സത്യന് ശുചീകരണം ഉദ്ഘാടനം ചെയ്തു. എന്‍. കെ. ഭാസ്കരന് അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ സീമ കുന്നുമ്മല്‍, കെ. കെ.ബാവ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. കെ.രമേശന്, ജെ.എച്ച്.ഐ. മാരായ ഷീബ, ഷീന എന്നിവര്‍ സംസാരിച്ചു.

