KOYILANDY DIARY.COM

The Perfect News Portal

കർഷകർക്ക് കൃഷി നാശം വരുത്താതെ കനാൽ ജലവിതരണം നടത്തണം

കൊയിലാണ്ടി; കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കനാൽ ജലം വിതരണം കർഷകർക്ക് സഹായകരമായ രീതിയിൽ നടത്തണമെന്ന് കേരള കർഷക സംഘം. പതിവിലും വിപരീതമായ അതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ എങ്ങുമെത്താത്ത നിലയിലാണ് ഇന്നുള്ളത്. സാധാരണ സന്നദ്ധസംഘടനകൾ തൊഴിലുറപ്പ് സേവനം ഇതുകൂടാതെ വകുപ്പുതല നവീകരണം ഇവയെല്ലാം നടക്കാറുണ്ട്. ഡിസംബർ അവസാനവാരം ഇത്തരം നീക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഫെബ്രുവരി പകുതിയോടെ  ജലവിതരണം നടത്തേണ്ടുന്ന പ്രസ്തുത പദ്ധതിയിൽ ജനുവരി ആദ്യമായിട്ടും അലംഭാവം തുടരുകയാണ്.

ഈ സാഹചര്യത്തിൽ പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് കർഷകരെ  തള്ളി വിടരുതെന്ന് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അഭ്യർത്ഥിച്ചു. കർഷകർക്ക് കൃഷി നാശം വരുത്താതെ ജലവിതരണം സുഗമമാക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കുറ്റ്യാടി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഏരിയ ഭാരവാഹികളായ സെക്രട്ടറി കെ ഷിജു , പ്രസിഡണ്ട് എ എം സുഗതൻ, ട്രഷറർ എംഎം രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സതി കിഴക്കയിൽ എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *