കർഷകസംഘം പോസ്‌റ്റോഫീസ് മാർച്ചിൽ 500 പേരെ പങ്കെടുപ്പിക്കും

കർഷകസംഘം ഏരിയാ വനിതാ കൺവൻഷൻ എ.എം. സുഗതൻ ഉദ്ഘാടനം ചെയ്യുന്നു
കൊയിലാണ്ടി: ജൂലൈ 23 ന് കൊയിലാണ്ടി പോസ്റ്റ് ഓഫീസിന് മുമ്പിലേക്ക് നടത്തുന്ന സമരത്തിൽ 500 പേരെ പങ്കെടുപ്പിപ്പിക്കാൻ കർഷകസംഘം ഏരിയാ വനിതാ കൺവൻഷൻ തീരുമാനിച്ചു. കൺവൻഷൻ എ. എം സുഗതൻ മാസ്റ്റർഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കർഷക ഭവനിൽ നടന്ന പരിപാടിയിൽ എ. ലളിത അദ്ധ്യക്ഷതവഹിച്ചു.
കർഷകസംഘം ഏരിയാ സെക്രട്ടറി കെ. ഷിജു മാസ്റ്റർ, പ്രസിഡണ്ട് പി കെ ഭരതൻ, ടി. വി, ഗിരിജ, ഇ. അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. സതി കഴിക്കയിൽ സ്വാഗതവും ശാന്ത കളമുള്ളതിൽ നന്ദിയും പറഞ്ഞു.

