KOYILANDY DIARY

The Perfect News Portal

കർണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു

കർണ്ണാടക: പരാജയം സമ്മതിച്ചു. കർണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ല എന്ന് മനസിലായതോടുകൂടിയാണ് പത്ത് മിനുട്ട് നീണ്ട രാജിപ്രസംഗം നടത്തിയത്. കോൺഗ്രസ്സിനെയും ജനതാദളിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് അദ്ധേഹം രാജി പ്രഖ്യാപിച്ചത്. 2 ദിവസം മുമ്പാണ് യദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്.

113 എന്ന മാജിക്ക് നമ്പറിലേക്കെത്താൻ കോൺഗ്രസ്സിന്റെയും ജെ.ഡി.എസിന്റെയും എം.എൽ.എ.മാരെ കുതിരക്കച്ചവടം നടത്തി കൂടെനിർത്താനുള്ള ശ്രമ പരാജയപ്പെടുകയായിരുന്നു. ഗവർണർ ന്യൂനപക്ഷമായ ബി.ജെ.പി.യെ മന്ത്രിസഭയുണ്ടാക്കാൻ വിളിച്ചതിന് ശേഷം കർണ്ണാടകയിൽ നാടയകീയമായ സംഭവവികാസങ്ങളാണ് ഉണ്ടായത്. നിയവസമഭയിൽ വിശ്വാസം നേടാൻ 15 ദിവസത്തെ സമയം അനുവദിച്ച ഗവർണ്ണറുടെ നടപടിയിൽ രാജ്യ വ്യാപരക പ്രതിഷേധമാണ് ഉയർന്നത്.

അതിനിടെ കോൺഗ്രസ്സ് സുപ്രീംകോടതിയെ സമീപച്ചതോടെയാണ് ഗവർണ്ണറുടെ നടപടി ചോദ്യം ചെയ്യപ്പെടുകയും നിയമസഭയിൽ വി്വസവോട്ട് നേടാനുള്ള സമയം നീട്ടി നൽകാതെ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. അതോടുകൂടിയാണ് ഇന്ന് 4 മണിക്ക് വിശ്വാസവോട്ട് തേടാൻ തീരുമാനിച്ചത്. യെദ്യൂരപ്പ രാജിവെച്ചതോട്കൂടി ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കർണ്ണാടക കൈയിലൊതുക്കി നേട്ടംകൊയ്യാനിരുന്ന ബി.ജെ.പിക്ക് ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *