ക്രിസ്മസ്, പുതുവത്സര സമയത്ത് ഡല്‍ഹിയില്‍ ആക്രമണത്തിനു പദ്ധതിയിട്ട ഭീകരര്‍ അറസ്റ്റില്‍
        ന്യൂഡല്‍ഹി: ക്രിസ്മസ്, പുതുവത്സര ആഘോഷ സമയത്ത് ഡല്‍ഹിയില്‍ ആക്രമണത്തിനു പദ്ധതിയിട്ട രണ്ട് ജിഹാദി ഭീകരരെ അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ പ്രദേശവാസികളായ രണ്ടു പേരാണ് അറസ്റ്റിലായതെന്ന് അന്വേഷണ വിഭാഗം അറിയിച്ചു. ഭീകരരുടെയോ സംഘടനയുടെയോ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ല. ഇവരെ രണ്ട് വര്‍ഷം മുമ്പ്‌മുതല്‍ സ്വദേശത്തു നിന്ന് കാണാതായിരുന്നു. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭീകര കേന്ദ്രങ്ങളില്‍ പരിശീലനം കഴിഞ്ഞാണ് ഇവര്‍ എത്തിയതെന്നും ലഷ്കര്‍ ഇ-തോയ്ബയുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണം സംഘം സ്ഥിരീകരിച്ചു.


                        
