KOYILANDY DIARY

The Perfect News Portal

ക്യാന്‍സറെന്ന് കള്ളം പറഞ്ഞ് കോടികള്‍ സംഭാവന പിരിച്ച യുവതിയ്ക്ക് നാലു വര്‍ഷം തടവ്

തനിക്ക് ക്യാന്‍സര്‍ ബാധിച്ചെന്ന് കള്ളം പറഞ്ഞ് കോടികള്‍ സംഭാവനയായി തട്ടിയെടുത്ത ഇന്ത്യന്‍ വംശജയ്ക്ക് ബ്രിട്ടീഷ് കോടതി നാല് വര്‍ഷം തടവു ശിക്ഷ വിധിച്ചു. രണ്ടര ലക്ഷം പൗണ്ട് (ഏകദേശം 2 കോടി 26 ലക്ഷം രൂപ) സംഭാവനയായി ജാസ്മിന്‍ മിനിട്രി എന്ന യുവതി നേടിയെടുത്തത്. 2013 ലാണ് യുവതി തനിക്ക് മസ്തിഷ്‌കാര്‍ബുദം ഉണ്ടെന്ന് ഭര്‍ത്താവായ വിജയ് കതേച്ചിയയോട് പറഞ്ഞു. ഡോക്ടര്‍ അയച്ചതെന്ന് പറഞ്ഞ് ഭര്‍ത്താവിന് ജാസ്മിന്‍ ചില വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ കാണിക്കുകയും ചെയ്തു.

എന്നാല്‍ ജാസ്മിന്‍ തന്നെ വാങ്ങിയ മറ്റൊരു സിമ്മില്‍ നിന്നാണ് ഈ സന്ദേശങ്ങള്‍ അയച്ചതെന്ന് പോലീസ് പിന്നീട് കണ്ടെത്തി. തനിക്ക് ഇനി ആറു മാസക്കാലം മാത്രമാണ് ഡോക്ടര്‍ വിധിച്ചതെന്നും 2014 ഡിസംബറില്‍ ജാസ്മിന്‍ ഭര്‍ത്താവിനോട് പറഞ്ഞു. രക്ഷപ്പെടാന്‍ ഒരേയൊരു മാര്‍ഗം മാത്രമാണ് ഡോക്ടര്‍ പറഞ്ഞതെന്ന് പറഞ്ഞ് ജാസ്മിന്‍ ഭര്‍ത്താവിന് വാട്‌സ്‌ആപ്പ് സന്ദേശം കാണിച്ചു കൊടുത്തു. 5 ലക്ഷം പൗണ്ട് ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ അമേരിക്കയിലുള്ള ഒരു ആശുപത്രിയില്‍ വച്ച്‌ ജീവന്‍ രക്ഷിക്കാനാകുമെന്നാണ് ജാസ്മിന്‍ ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ചത്.

പിന്നാലെ വിജയ് തന്റെ കുടുംബത്തിന്റെയും ജനങ്ങളുടേയും സഹായത്തോടെ പണം സ്വരൂപിക്കാന്‍ തുടങ്ങി. 201517 കാലത്ത് അഞ്ച് ലക്ഷം പൗണ്ട് നേടാനായിരുന്നു പദ്ധതി. രണ്ടര ലക്ഷം പൗണ്ട് സമാഹരിച്ച ശേഷമാണ് വിജയിക്ക് ജാസ്മിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്. ജാസ്മിന്‍ നല്‍കിയ മസ്തിഷ്‌കത്തിന്റെ സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ട വിജയുടെ സുഹൃത്താണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. വിജയ് സുഹൃത്തായ ഡോക്ടറെ കാണിച്ചപ്പോള്‍ ഇത് ഗൂഗിള്‍ ചിത്രമാണെന്ന് മനസിലായി. ജാസ്മിന്‍ ഉപയോഗിച്ച രണ്ടാമത്തെ സിം വിജയ് കണ്ടെത്തി. പിന്നീട് ചോദ്യം ചെയ്തപ്പോള്‍ ജാസ്മിന്‍ തനിക്ക് അര്‍ബുദമില്ലെന്ന് കുറ്റമ്മതം നടത്തി. 2017 നവംബറില്‍ പോലീസ് ജാസ്മിനെ അറസ്റ്റ് ചെയ്തു. 36 കാരിയായ ജാസ്മിന്റെ പക്കല്‍ നിന്ന് പണം പിടിച്ചെടുത്തു. നാലു വര്‍ഷം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത് .

Advertisements

Leave a Reply

Your email address will not be published. Required fields are marked *