കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ബാലുശ്ശേരി : പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുക, മലബാർ ലഹള സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമാണെന്ന് അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടത്തിയ പരിപാടി വി.ബി. വിജീഷ് ഉദ്ഘാടനം ചെയ്തു. എ.കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. വി.സി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.

