കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി

അരിക്കുളം: ഇ.ഡി.യെ ഉപയോഗിച്ച് രാഹുൽ ഗാന്ധിക്കെതിരേ രാഷ്ട്രീയ പകപോക്കൽ നടത്തുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അരിക്കുളം പോസ്റ്റോഫീസിന് മുന്നിൽ ധർണാ സമരം സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനംചെയ്തു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഒ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ശശി ഊട്ടേരി, കെ. അഷറഫ്, കെ.പി. രാമചന്ദ്രൻ, ലതേഷ് പുതിയേടത്ത്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ശ്രീധരൻ കല്പത്തൂർ, എസ്. മുരളീധരൻ, അനസ് കാരയാട്, ശ്രീധരൻ കണ്ണമ്പത്ത്, ടി. മുത്തുകൃഷ്ണൻ, പി.കെ.കെ. ബാബു എന്നിവർ സംസാരിച്ചു. ലത കെ. പൊറ്റയിൽ, അനിൽകുമാർ അരിക്കുളം, ബാബു പറമ്പടി, ബീന വരമ്പിച്ചേരി, കെ.കെ. കോയക്കുട്ടി എന്നിവർ നേതൃത്വം നൽകി.


