കോൺക്രീറ്റ് ഡിവൈഡറുകൾ മാറ്റി

ദേശീയപാത അതോറിറ്റിയുടെ പൂഴിച്ചാക്കിലെ പരീക്ഷണം… കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് മുൻപിൽ ദേശീയ പാതയിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറുകൾ മാറ്റി. ഇന്ന് പുലർച്ചെയും ചരക്ക് ലോറി ഡിവൈഡറിൽ കയറി അപകടം സംഭവിച്ചിരുന്നു. ഡിവൈഡർ സ്ഥാപിച്ചതിനു ശേഷം 25 ഓളം വാഹനങ്ങൾ ഡിവൈഡറിൽ കയറി അപകടം പറ്റുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ ബസ്സ് സ്റ്റാൻറ് പരിസരത്തെയും കോടതിക്ക് മുമ്പിലുള്ള ഡിവൈഡറുകൾ നിലനിർത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷം മുമ്പ് റോഡിന് നടുവിലായി പൂഴിച്ചാക്ക് നരത്തിവെച്ച് എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ പരീക്ഷണത്തിനൊടുവാലയിരുന്നു അപകടം കുറയ്ക്കാനും നഗര സൌന്ദര്യവൽക്കരണത്തിൻ്റെയും ഭാഗമായി പട്ടണത്തിൽ ഡിവൈഡറികൾ സ്ഥാപിച്ചത്.


തുടർന്ന് ഇവിടങ്ങിളിൽ അപകട പരമ്പരയാണ് ഉണ്ടായത്. ഇതിനെതിരെ നിരവധി പരാതികളാണ് ഉയർന്നത്. പ്രതിഷേധവും വ്യാപകമായിരുന്നു. പലരും ആർ.ടി.ഒ ഉൾപ്പെടെ അധികാരികൾക്ക് പരാതി നേരിട്ട് കൈമാറി. വേണ്ടത്ര വെളിച്ചവും, ഡിവൈഡർ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതുമാണ് അപകടം സംഭവിക്കാൻ കാരണം.



