KOYILANDY DIARY.COM

The Perfect News Portal

കോഴി​ക്കോട് കാര്‍ബണ്‍ സന്തു​ലി​ത വിദ്യാ​ലയ ജില്ല​യാവുന്നു

കോഴിക്കോട്: 2020ഓടെ കോഴി​ക്കോ​ട് കേര​ള​ത്തിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയ ജില്ലയായി കോഴിക്കോട് മാറും. സംസ്ഥാന സര്‍ക്കാറിന്റെ എനര്‍ജി മാനേ​ജ്‌മെന്റ് സെന്റര്‍ (ഇ.എം.സി ) ആരംഭിച്ച സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാ​മിന്റെ (എസ്.ഇ.പി ) ഭാഗമായാണ് ജില്ലയെ കാര്‍ബണ്‍ സന്തുലിത ജില്ലയാക്കി മാറ്റുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം വിദ്യാ​ഭ്യാസ ഉപഡയ​റ​ക്ടര്‍ ഇ.​കെ.സുരേ​ഷ്‌കു​മാര്‍ നടത്തി.

സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ ഓഡി​റ്റോ​റി​യ​ത്തില്‍ നടന്ന കോഴി​ക്കോട് വിദ്യാ​ഭ്യാസ ജില്ലാതല സ്‌കൂള്‍ കോ-​ഓര്‍ഡി​നേ​റ്റര്‍മാര്‍ക്കുള്ള സെന്‍സി​റ്റൈസേഷന്‍ കാമ്ബിലാണ് കോഴിക്കോട് കാര്‍ബണ്‍ സന്തുലിത വിദ്യാലയ ജില്ലയായി മാറുമെന്ന് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ പ്രഖ്യാപിച്ചത്. 283 അദ്ധ്യാ​പ​കര്‍ ചടങ്ങില്‍ പങ്കെടുത്തു.
കോര്‍പ്പറേഷന്‍ വിദ്യാ​ഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രകൃ​തി​വി​ഭ​വ​ങ്ങള്‍ പാഴാക്കാതെ കരു​ത​ലോ​ടെ​യുള്ള ഉപയോഗത്തിലൂടെ കാര്‍ബണ്‍ സന്തു​ലി​താ​വസ്ഥ കൈവ​രി​ക്കേ​ണ്ടത് അനി​വാ​ര്യ​മാ​ണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ​വി​ദ്യാ​ഭ്യാസ ഓഫീ​സര്‍ മിനി.വി.​പി. അദ്ധ്യ​ക്ഷത വഹി​ച്ചു. ഉപജില്ലാ കോ-​ഓര്‍ഡി​നേ​റ്റര്‍ ഡോ.എന്‍.​സി​ജേഷ് സ്വാഗ​തവും ജോയന്റ് കോ-​ഓര്‍ഡി​നേ​റ്റര്‍ അഞ്ജു മോഹന്‍ദാസ് നന്ദിയും പറഞ്ഞു. തോട​ന്നൂര്‍ എ.​ഇ.​ഒ. പ്രദീ​പ്കു​മാര്‍, സജീവ്കുമാര്‍.എം.കെ., ഡോ.എന്‍.​സി​ജേഷ് എന്നി​വര്‍ വിഷ​യാ​വ​ത​രണം നടത്തി. പങ്കെ​ടുത്ത എല്ലാ അദ്ധ്യാ​പ​കര്‍ക്കും എല്‍.​ഇ.​ഡി.​ ബള്‍ബും പല്ലോ​ട്ടി​ഹില്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി​കള്‍ നിര്‍മ്മിച്ച വിത്തു​പേ​നയും വിത​രണം ചെയ്തു. വരും മാസ​ങ്ങ​ളില്‍ കുട്ടി​കള്‍ക്കായി കാര്‍ട്ടൂണ്‍, ഉപന്യാസരചന, ക്വിസ് മത്സരം, ഊര്‍ജ്ജ​ചാ​മ്ബ്യന്‍ എന്നിവയട​ങ്ങിയ ഊര്‍ജ്ജോ​ത്സവം നടക്കും.

Advertisements

ജെ.​ആര്‍.​സി.,​സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്,​എ​സ്.​പി.​സി.,​ദേ​ശീ​യ​ഹ​രി​ത​സേന,ഇ​തര സ്‌കൂള്‍ ക്ലബ്ബു​ക​ള്‍ എന്നി​വ​യുടെയും പി.​ടി.എ. യുടെയും സഹ​ക​ര​ണ​ത്തോടെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌കൂളി​നായി സമി​തി​കള്‍ രൂപീ​ക​രി​ക്കും. തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേ​ഷന്റെ സഹാ​യ​ത്തോടെ കാര്‍ബണ്‍ നില തിട്ട​പ്പെ​ടു​ത്തും പിന്നീട് ഊര്‍ജ്ജ​സം​ര​ക്ഷ​ണം, ജ​ല​സം​രക്ഷ​ണം,​ ഭ​ക്ഷണം പാഴാ​ക്കാ​തി​രി​ക്കല്‍,​ മാ​ലി​ന്യ​ സംസ്‌ക​ര​ണ ​പ​രി​പാ​ടി​കള്‍,​ പ്ലാ​സ്റ്റിക് ഉപ​യോഗം കുറ​യ്ക്കല്‍ എന്നീ മാര്‍ഗ്ഗ​ങ്ങ​ളി​ലൂടെ കാര്‍ബ​ണിന്റെ ആധിക്യം തട​യു​കയും വിദ്യാ​ലയ വൃക്ഷവത്കരണത്തിലൂടെ അന്ത​രീ​ക്ഷ​ത്തില്‍ ഓക്‌സി​ജന്റെ അളവ് കൂട്ടു​കയും ചെയ്യും.

Share news

Leave a Reply

Your email address will not be published. Required fields are marked *