കോഴിക്കോടിനെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ല: എളമരം കരീം

കോഴിക്കോട്: കോഴിക്കോടിനെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. എളമരം കരീം എം.പി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വിശ്വാസത്തെ രക്ഷിക്കാന്‍ വേണ്ടിയല്ല ശബരിമലയുടെ പേര് പറഞ്ഞ് ചിലര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത് എന്നും കലാപ ശ്രമമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം ജില്ലാ, സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ശബരിമല പ്രശ്നത്തിന്റെ പേരില്‍ നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിനെതിരെ എല്‍ഡിഎഫ് സിറ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മതേതര കൂട്ടായ്മ സംഘടിപ്പിച്ചത്.

