കോളേജിലെ വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

മുംബൈ: നഗരത്തിലെ താനെ ശാന്തി നഗറിലാണ് പ്രദേശവാസികളെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. വിദ്യാ വിഹാര്‍ സോമയ്യ കോളേജിലെ വിദ്യാര്‍ത്ഥിയായ ജിബിന്‍ സണ്ണിയാണ് ഇന്ന് രാവിലെ കോളേജില്‍ നടന്ന വടം വലി മത്സരത്തിനിടെ സംഭവ സ്ഥലത്ത് തന്നെ കുഴഞ്ഞു വീണ് മരണമടഞ്ഞത്.
22 വയസ്സ് പ്രായമുള്ള ജിബിന്‍ മുളുണ്ട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് പള്ളിയിലെ സജീവ അംഗം കൂടിയാണ്. വാഗ്ലെ എസ്റ്റേറ്റ് ഏരിയ മെമ്പര്‍ ആയ ഓ. പി സണ്ണിയുടെ മകനാണ് ജിബി. ഭൗതിക ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം താനെ രാജാവാടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

