കോളനികളിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണം: പി.കെ.എസ്. സമ്മേളനം

കൊയിലാണ്ടി: കോളനികളിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്.) കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ഉപാധ്യക്ഷൻ ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. എരിയാ പ്രസിഡൻ്റ് ടി.വി ചന്ദ്രഹാസൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ.എം ഭരദ്വാജ്, സജീവൻ, വിലാസിനി, കെ കെ രാജൻ എന്നിവരും, പി.കെ ഭരതൻ, പി.പി രാജീവൻ, പി.കെ രാജേഷ്, ഏരിയാ സെക്രട്ടറി മുണ്ട്യാടി ബാബു, വി.കെ രാജൻ എന്നിവരും സംസാരിച്ചു.


പി.കെ രാജേഷ് (പ്രസിഡണ്ട്), പി.പി രാജീവൻ (സെക്രട്ടറി), പി.വി അനുഷ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 31 അംഗ ഏരിയ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
Advertisements


