KOYILANDY DIARY.COM

The Perfect News Portal

കോരപ്പുഴ പാലം പുതുക്കി പണിയല്‍ വകുപ്പ് മന്ത്രി അടിയന്തര യോഗം വിളിച്ചു

കൊയിലാണ്ടി >  മലബാറിലെ കാലപ്പഴക്കംചെന്ന കോരപ്പുഴ പാലം പുതുക്കി നിര്‍മ്മിക്കണമെന്ന ദീര്‍ഘകാലമായ നാട്ടുകാരുടെ ആവശ്യം ശക്തമായതിനെതുടര്‍ന്ന് കൊയിലാണ്ടി എം. എല്‍. എ. കെ. ദാസനും, ബാലുശ്ശേരി എം. എല്‍. എ. എ. കെ. ശശീന്ദ്രനും വിഷയം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. അതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് അദ്ധേഹത്തിന്റെ ഓഫീസില്‍ യോഗം വിളിച്ചു ചേര്‍ത്തു. കഴിഞ്ഞ ബജറ്റില്‍ പാലം പുതുക്കി പണിയുമെന്ന് പ്രഖ്യപിച്ചിരുന്നെങ്കിലും ഇതുവരെയും ഭരണാനുമതി ലഭിക്കുകയുണ്ടായില്ല. യോഗ തീരുമാനപ്രകാരം പാലത്തിന്റെ ഡിസൈനിംഗും എസ്റ്റിമേറ്റും ഡിസംബര്‍ 31ന് മുമ്പ് ഗവര്‍മെന്റിന് മുമ്പാകെ സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ പി. ഡബ്യു. ഡി. നാഷണല്‍ ഹൈവേ എഞ്ചിനീയര്‍ കെ. പി. പ്രഭാകരന്‍, പി. ഡബ്യു. ഡി. ചീഫ് എഞ്ചിനീയര്‍ ശ്രീമതി. ജെ. എസ്. ലീന, ഹൈവെ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

Share news