KOYILANDY DIARY

The Perfect News Portal

കോരപ്പുഴയിലെ മത്സ്യസമ്പത്ത് സംരക്ഷിക്കണം

കൊയിലാണ്ടി: കോരപ്പുഴയിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യമുയരുന്നു. നഗരമാലിന്യങ്ങൾ തള്ളുന്നതും. കണ്ടൽകാടുകൾ വ്യാപകമായി വെട്ടിനശിപ്പിക്കുന്നതും പുഴ മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നുണ്ട്. അറുപതോളം അപൂർവ്വ ഇനത്തിൽപ്പെട്ട മത്സ്യസമ്പത്തുകളുടെ ആവാസ കേന്ദ്രമാണ് കോരപ്പുഴ. കേരളത്തിലെ മറ്റ് പുഴകളിൽ കാണാത്ത മത്സ്യങ്ങളിൽ തോലൻ, കോര, ചെമ്പല്ലി, കണ്ണിക്കൻ, ഇരിമീൻ, മാലാൻ, വരട്ട, വിവിധയിനം ഞണ്ടുകൾ, വെട്ടൽ, ആരൽ, ബ്രാൽ, ഏട്ട തുടങ്ങിയ ഗണങ്ങളിൽ പെട്ട മത്സ്യങ്ങൾ കോരപ്പുഴയിലെ പ്രത്യേകതകളാണ്.

കടലിൽ മത്സ്യ ട്രോളിംഗ് നിരോധനങ്ങൾ നിലനിൽക്കുമ്പോൾ, പുഴ സംരക്ഷണത്തിന് പദ്ധതികളില്ല. മാത്രമല്ല നേരിയ വല ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും പുഴ മത്സ്യങ്ങളുടെ നാശത്തിന് വഴിവെക്കുമെന്ന് പുഴ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു സംരക്ഷണ സമിതി യോഗത്തിൽ ഗംഗാധരൻ നായർ, രാഘവൻ ചീക്കിലോട്, പപ്പൻ ചേലിയ, നാസർ കോരപ്പുഴ, വേലായുധൻ തുവ്വക്കോട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *