കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം

കൊയിലാണ്ടി : കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടബന്ധ – നവീകരണകലശവും പുന: പ്രതിഷ്ഠയും ആരംഭിച്ചു. പുതിയ ക്ഷേത്ര കോവിലിൽ പ്രതിഷ്ഠിക്കാനുള്ള ഗോശാലകൃഷ്ണ ബിംബം ക്ഷേത്ര സന്നിധിയിലെത്തിച്ചു.
മേലൂർ ശിവക്ഷേത്രത്തിൽ നിന്ന് താലപ്പൊലി, ചെണ്ടമേളം, എന്നിവയുടെ അകമ്പടിയോടെ നൂറുകണക്കിന് ഭക്തജനങ്ങൾനാമജപാർച്ചനോടെയെ കൊണ്ടുവന്ന പുതു ബിംബം കോതമംഗലം ക്ഷേത്ര സന്നിധിയിൽ തന്ത്രമാരും, ക്ഷേത്രപാലകരും ചേർന്ന് ഭക്ത്യാദരപൂർവ്വം സ്വീകരിച്ചു. ക്ഷേത്ര നവീകരണകലശവും പുന: പ്രതിഷ്ഠാ ചടങ്ങുകളും ഫിബ്രവരി 4 മുതൽ 12 വരെ ക്ഷേത്രാചാരപ്രകാരം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

