കോതമംഗലം എല്‍.പി സ്കൂള്‍ യു പി സ്‌കൂളാക്കി ഉയര്‍ത്തണമെന്നാവശ്യം ശക്തമാകുന്നു

കൊയിലാണ്ടി: കോതമംഗലം എല്‍.പി സ്കൂള്‍ യു പി സ്‌കൂളാക്കി ഉയര്‍ത്തണമെന്നാവശ്യം ശക്തമാകുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളിലേക്ക് ഒഴുക്ക് വര്‍ദ്ധിച്ചതോടെയാണ് രക്ഷിതാക്കള്‍ ആവശ്യവുമായി രംഗത്ത് എത്തിയത്. 22 ഡി വിഷനുകളിലായി 679 വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്. നഗരസഭയിലെ കുട്ടികള്‍ മാത്രമല്ല സമീപ പഞ്ചായത്തുകളിലെ രക്ഷിതാക്കള്‍ വരെ മക്കളുടെ പഠനത്തിനായി കോതമംഗലം സ്‌കൂളിനെയാണ് തിരഞ്ഞെടുക്കുന്നത്. പത്ത് വര്‍ഷം മുമ്പ് സ്‌കൂള്‍ അടച്ച് പൂട്ടുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ സമീപകാലത്ത് കുട്ടികളുടെ എണ്ണം ഗണ്യമായി കൂടുകയായിരുന്നു. പ്രധാന അദ്ധ്യാപിക ടി.കെ ഇന്ദിരയും സഹപ്രവര്‍ത്തകരും നടത്തിയ സര്‍ഗ്ഗാത്മകമായ ഇടപെടലിലൂടെയാണ് സ്‌കൂള്‍ ഇന്നത്തെ അവസ്ഥയിലേക്ക് വളര്‍ന്നു. ഒപ്പം കലവറയില്ലാത്ത സഹായവുമായി പിടിഎ യും രംഗത്തെത്തിയിരുന്നു.
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂളാണിത്. അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ യുപി സ്‌കൂളായി ഉയര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. സര്‍ക്കാറിന്റെ നയപരമായ വിഷയമായതിനാല്‍ മുന്നോട്ട് പോവാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഞെങ്ങി ഞെരുങ്ങി യാ ണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇഗ്ലീഷ് ഭാഷാ പഠനത്തിന് വലിയ പ്രാധാന്യം നല്കിയും സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് പ്രാധാന്യം കൊടുത്തും സ്‌കൂള്‍ സംസ്ഥാന തലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. എല്‍ എസ് എസ് പരീക്ഷയില്‍ ജില്ലാതലത്തില്‍ ഒന്നും സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും സ്‌കൂള്‍ നേടിയിട്ടുണ്ട്. ശുചിത്വം, കായിക കലാരംഗതത്തും വലിയ പ്രാധാന്യമാണ് സ്‌കൂള്‍ നല്കുന്നതു്. എം.എല്‍.എ അനുവദിച്ച ഒന്നര കോടിയുടെ കെട്ടിടം ഉടന്‍ തന്നെ തുടങ്ങും. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി യും ഉടന്‍ തന്നെ മാറ്റും. അതോടെ ക്ലസ്സ് മുറികളുടെ പ്രശ്‌നം പരിഹാരമാകും.

സമീപത്തെ രണ്ട് എയ്ഡഡ് യുപി യും രണ്ട് സര്‍ക്കാര്‍ സ്‌കൂളുകളും കോതമംഗലം എല്‍.പി യെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. യുപിയായി ഉയര്‍ത്തണമെന്നാവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. നഗരസഭാ ചെയര്‍മാന്‍ കെ സത്യന്‍, ദാസന്‍ എം.എല്‍.എ എന്നിവര്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷത്തില്‍ യുപിയായി ഉയര്‍ത്തുമെന്ന ആഹ്ലാദത്തിലാണ് കൂട്ടികള്‍ സര്‍ക്കാര്‍ അത്തരമൊരു തീരുമാനം കൈക്കൊള്ളുകയാണങ്കില്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരോട് കാണിക്കുന്ന സ്റ്റേഹാദരം കൂടിയായിരിക്കും ഇതതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

