കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടി പോസ്‌റ്റോഫീസിന് മുമ്പിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: നോട്ട് അസാധുവാക്കിയതിന്റെ പേരില്‍ ജനജീവിതം സ്തംഭിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്‌റ്റോഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കൊയിലാണ്ടിയില്‍ നടന്ന ധർണ്ണ സി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നടേരി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം വി.ടി. സുരേന്ദ്രന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. വിജയന്‍, രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് പ്രസിഡന്റ് വി.വി. സുധാകരന്‍, എം. സതീഷ്, കെ.പി. വിനോദ് കുമാര്‍, പി. രത്‌നവല്ലി എന്നിവര്‍ സംസാരിച്ചു. പി.കെ. പുരുഷോത്തമന്‍, എം.കെ. സായിഷ്, സി. സുന്ദരന്‍, കെ.പി. പ്രഭാകരന്‍, കേളോത്ത് വത്സരാജ്, , യു.കെ. രാജന്‍, ഉണ്ണിക്കൃഷ്ണന്‍ മരളൂര്‍, ശ്രീജാറാണി, മുള്ളമ്പത്ത് രാഘവന്‍, കെ.വി. റീന എന്നിവര്‍ നേതൃത്വംനല്‍കി.
