KOYILANDY DIARY.COM

The Perfect News Portal

കോണ്‍ഗ്രസ് കേരളാ ഘടകത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുകുള്‍ വാസ്നിക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കേരളാ ഘടകത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ തലത്തിലും പുനഃസംഘടന നടത്തും. ഇതിനായി ഒരു സംവിധാനമുണ്ടാക്കും. അക്കാര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കും. സംഘടനാ തിരഞ്ഞെടുപ്പുവരെ വി.എം. സുധീരന്‍ കെപിസിസി പ്രസിഡന്റായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

രാഹുല്‍ ഗാന്ധിയുമായി കേരളത്തിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രൂപപ്പെട്ട പ്രശ്നങ്ങള്‍ക്കു പരിഹാരമെന്ന നിലയിലാണ് ചില തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. ഏതെല്ലാം മേഖലകളിലാണ് പുനഃസംഘടന നടത്തുകയെന്നതും അതിന്റെ തീയതിയും ഉടന്‍ തന്നെ തീരുമാനിക്കുമെന്നും മുകുള്‍ വാസ്നിക് പറഞ്ഞു. മൂന്നു മാസത്തിനകം തീരുമാനം നടപ്പാക്കാനാണ് ശ്രമം.

Share news