കോക്കല്ലൂർ HSS ൽ കാവ്യ സദസ്സ് സംഘടിപ്പിച്ചു

ബാലുശ്ശേരി: കോക്കല്ലൂർ HSS ൽ കാവ്യ സദസ്സ് സംഘടിപ്പിച്ചു. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും ടാഗോർ വായനശാലയും സംഘടിപ്പിച്ച കാവ്യ സദസ്സ് യുവകവി എം. റംഷാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ.എം. നിഷ അധ്യക്ഷയായി. കെ.കെ. പരീത്, ശിവൻ കോക്കല്ലൂർ എന്നിവർ സംസാരിച്ചു. കെ.പി. അനിൽകുമാർ, കെ. യൂസഫ്, മുഹമ്മദ് സി. അച്ചിയത്ത് റഫീഖ്, കെ.കെ. സതീശൻ, പി. പ്രമോദ്, വിദ്യാർഥികളായ എം. വരദ, ടി. ജ്യോത്സന, പി. അർച്ചന എന്നിവർ കവിതകളവതരിപ്പിച്ചു.

