കൊല്ലപ്പെട്ട സി. പി ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

വയനാട്: വയനാട്ടിലെ റിസോര്‍ട്ടിന് സമീപം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി. പി ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സഹോദരന്‍ ജിഷാദ് ആവശ്യപ്പെട്ടു. മൃതദേഹം സംസ്കരിക്കാന്‍ വിട്ട് നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ദേശീയ പാതയ്ക്ക് സമീപം സ്വകാര്യ റിസോര്‍ട്ടിന് മുന്നിലാണ് ഇന്നലെ രാത്രി വെടിവയ്പ്പ് നടന്നത്. റിസോര്‍ട്ടില്‍ നിന്ന് പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകള്‍ക്ക് നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പ് പുലര്‍ച്ചെ വരെ നീണ്ടുനിന്നു. റിസോര്‍ട്ടിന് സമീപത്ത് വച്ചാണ് സി പി ജലീല്‍ കൊല്ലപ്പെട്ടത്.

