കൊല്ലം യുവതിയും കുഞ്ഞും വീട്ടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍
കൊല്ലം: യുവതിയെയും കുഞ്ഞിനെയും വീട്ടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് ഇടക്കുളങ്ങര (വൈപ്പിന്‍കര) ബിനുനിവാസില് സുനില്‍കുമാറിൻ്റെ (ബിനുകുമാര്‍) ഭാര്യ സൂര്യ (35), മകന് ആദിദേവ് (മൂന്ന്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുനില്‍കുമാര്‍ കൊല്ലത്ത് കട നടത്തുകയാണ്. കരുനാഗപ്പള്ളി എ.സി.പി സജീവ്, എസ്.എച്ച്.ഒ വിന്‍സെന്റ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തി. ശനിയാഴ്ച ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെ സ്ഥലത്തെത്തിയശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ മൃതദേഹങ്ങള്‍ മാറ്റൂ. ആത്മഹത്യയാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാല്‍, അന്വേഷണത്തിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്നും പൊലീസ് പറയുന്നു.

