കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രം ആറാട്ട് മഹോത്സവം ജനുവരി 11 മുതല്‍

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ജനുവരി 11 മുതല്‍ 18 വരെ നടക്കും.
10-ന് കലവറനിറയ്ക്കല്‍, 11-ന് വൈകീട്ട് ഏഴരയ്ക്ക് നടക്കുന്ന കൊടിയേറ്റത്തിന് മേപ്പള്ളിമന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടും കന്മനഇല്ലത്ത് രാജന്‍ നമ്പൂതിരിയും നേതൃത്വം നല്‍കും. 13-ന് ഹരികൃഷ്ണന്റെ തായമ്പക, 14-ന് രാവിലെ മുചുകുന്ന് പത്മനാഭന്റെ ഓട്ടന്‍തുള്ളല്‍. 17-ന് ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്ന് നൈവേദ്യവരവ്, പള്ളിവേട്ടയെഴുന്നള്ളത്ത്. 18-ന് കൊല്ലംചിറയിലെ ആറാട്ടുകടവില്‍ കുളിച്ചാറാട്ട്, ആറാട്ട് സദ്യ, രാത്രി കൊടിയിറക്കല്‍ എന്നിവയോടെ ഉത്സവം സമാപിക്കും.

