KOYILANDY DIARY.COM

The Perfect News Portal

കൊറോണ വൈറസ്: പരിശോധനയ്ക്കയച്ച 17 പേരുടെ സാമ്പിളുകളുടെ ഫലവും നെഗറ്റീവ്

കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായ 17 പേരുടെ പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലവും നെഗറ്റീവ്. ആകെ ഇതുവരെ 21 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 17 പേരുടെ ഫലമാണ് ലഭിച്ചത്. എല്ലാ ഫലവും കൊറോണ നെഗറ്റീവാണെന്ന് ഡി എം ഒ ഡോ. ജയശ്രീ വി അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ കൊറോണ രോഗം നേരിടാന്‍ പ്രതിരോധ-ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമായി തുടരുകയാണെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവുവും കളക്‌ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ വ്യക്തമാക്കി. പുതിയതായി 16 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇതോടെ ഹൗസ് ക്വാറന്റനിലുള്ളവരുടെ എണ്ണം 332 ആയി. ബീച്ച്‌ ആശുപത്രിയില്‍ ഒരാള്‍ കൂടി വന്നതോടെ നാലുപേരും മെഡിക്കല്‍ കോളേജില്‍ ഒരാളും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *