കൊരയങ്ങാട് തെരുവിന്റെ കിഴക്ക് ഭാഗം ഒറ്റപ്പെട്ടു

കൊയിലാണ്ടി: നഗരഹൃദയഭാഗത്ത് കൊരയങ്ങാട് തെരുവിന്റെ കിഴക്ക് ഭാഗം ഒറ്റപ്പെട്ടു. കൊ രയങ്ങാട് ക്ഷേത്ര മൈതാനവും, ക്ഷേത്ര മുറ്റവും വെള്ളം കയറിയതിനാൽ ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വയൽ പുര ഭാഗം, ഹോട്ടൽ പറമ്പ് ഭാഗവും വെള്ളത്തിലായതിനാൽ കുടുംബങ്ങൾ ബന്ധുവീട്ടിലെക്ക് താമസം മാറി. അമ്പാടി റോഡ് പൂർണ്ണമായും വെള്ളത്തിലായിരിക്കുകയാണ്.
