KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഹാർബർ ഉദ്ഘാടനം സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി:  സെപ്തംബർ 24 ന് 11.30 ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടന പരിപാടികൾ ആഘോഷപൂർവ്വം നടത്താൻ കെ. ദാസൻ എം.എൽ.എ ചെയർമാനായും നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ  കൺവീനറായും 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.  വാദ്യമേളങ്ങളും, മുത്തുക്കുടകളും, ടാബ്ലോയും ഉൾപ്പെടുന്ന ഘോഷയാത്ര നഗരത്തിൽ നിന്നും ഹാർബറിലൊരുക്കുന്ന വേദിയിലേക്കെത്തുന്ന വിധം നടത്താൻ ധാരണയായി. 
 മറ്റ് വിപുലമായ പ്രചരണ പരിപാടികൾക്കും മുന്നൊരുക്കങ്ങൾക്കും നേതൃത്വം നൽകാൻ വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.  നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കെ. ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. ശോഭ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമൻ,  മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി.കെ. പത്മിനി, മുൻ എം.എൽ.എ. പി വിശ്വൻ നഗരസഭാ കൗൺസിലർമാർ വിവിധ രാഷ്ട്രീയ പാർട്ടി, വ്യാപാരി സംഘടന, മസ്യത്തൊഴിലാളി യൂണിയൻ പ്രതിനിധികൾ, തീരദേശ ക്ഷേത്ര സമാജം, പളളിക്കമ്മറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *