കൊയിലാണ്ടി ഹാര്‍ബര്‍റോഡ് പൂര്‍ണമായി തകര്‍ന്നു

കൊയിലാണ്ടി: മാര്‍ക്കറ്റില്‍നിന്ന് തുടങ്ങി ഹാര്‍ബറില്‍ അവസാനിക്കുന്ന കസ്റ്റംസ് റോഡ് പൂര്‍ണമായി തകര്‍ന്നു. റോഡ് നവീകരണത്തിന് 91 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചിരുന്നെങ്കിലും പണി തുടങ്ങിയിട്ടില്ല.
റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരേ കടുത്തപ്രതിഷേധമാണ് തീരദേശത്തുള്ളത്. തെന്നിവീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇതുവഴി യാത്രപോകുക വലിയ പ്രയാസമാണ്. ബി.ജെ.പി. പ്രവര്‍ത്തകര്‍ ഈ കുഴിയില്‍ തോണിയിറക്കി പ്രതിഷേധിച്ചിരുന്നു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പാണ് റോഡ് നന്നാക്കേണ്ടത്.

