കൊയിലാണ്ടി സ്വദേശി 17 കാരിയെ പീഢിപ്പിച്ച സംഭവം: യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. പയ്യോളി പാലച്ചുവട് മലോൽ മീത്തൽ ശ്രീജിത്ത് (31) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. അരിക്കുളം സ്വദേശിനിയായ 17 കാരിയെയാണ് തട്ടികൊണ്ട് പോയി പീഡിപ്പിച്ചത്.
ലോറി ഡ്രൈവറായ ഇയാൾ പെൺകുട്ടിയുടെ വീടിനു സമീപം ജോലിക്കെത്തിയപ്പോൾ പേര് മൊഹസിൻ എന്നാക്കി മാറ്റി പറഞ്ഞു പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പ്രണയത്തിലാക്കിയ ശേഷം കൂടെ വന്നില്ലെങ്കിൽ വീടിനു മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പടുത്തിയാണ് വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയത്.

പോലീസ് അന്വേഷണം ശക്തമായപ്പോൾ വീട്ടിൽ നിർത്താൻ വീട്ടുകാർ സമ്മതിച്ചില്ല. ആളൊഴിഞ്ഞ കാടുമൂടിയ പ്രദേശത്ത് താമസിപ്പിച്ച് രാത്രി വീട്ടിൽ നിർത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ സ്വന്തം വീട്ടിലാക്കി നാടു വിടാനൊരുങ്ങവെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി എസ്.ഐ. സി.കെ.രാജേഷ്, എ. എസ് .ഐ. ടി .സി. ബാബു, എസ്. സി. പി. ഒ. ചന്ദ്രൻ , സി. പി.ഒ ശ്രീലത, പ്രേമൻ മുചുകുന്ന്, കെ. റഷീദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

