KOYILANDY DIARY

The Perfect News Portal

നഴ്സസ് അസോസിയേഷനുമായി തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ ചര്‍ച്ച നടത്തി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരില്‍ ഒരു വിഭാഗമായ ഇന്ത്യന്‍ നഴ്സസ് അസോസിയേഷനുമായി തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ ചര്‍ച്ച നടത്തി. സര്‍ക്കാര്‍ നിലപാടില്‍ തൃപ്തരാണെന്ന് ഐഎന്‍എ ഭാരവാഹികള്‍ പ്രതികരിച്ചു. അതേസമയം ഈ മാസം 10ന് ചേരുന്ന വ്യവസായ ബന്ധു സമിതിയോഗത്തിന് ശേഷം പണിമുടക്ക് സമരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

വൈകീട്ട് 4 മണിക്ക് യുണൈറ്റ് നഴ്സസ് അസോസിയേഷനുമായും തൊഴില്‍മന്ത്രി ചര്‍ച്ച നടത്തും. അതേ സമയം വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നഴ്സുമാര്‍ നടത്തിവന്ന സമരം ഏഴാം ദിവസത്തിലെത്തി.

മാസശമ്പളം 22,000 രൂപയാക്കണമെന്നതാണ് നഴ്സുമാരുടെ ആവശ്യം. ലേബര്‍ കമ്മീഷണറുമായി 4 തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്റിന്റെ നിലപാട് കാരണം ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തിലേക്ക് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *