കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാരന് സൂര്യാഘാതമേറ്റു

കൊയിലാണ്ടി: പോലീസുകാരന് സൂര്യാഘാതമേറ്റു ട്രാഫിക് യുണിറ്റിലെ പോലീസ് കാരനായ എൻ.ടി. പ്രവീണിനാണ് (35) നാണ് സൂര്യതാപമേറ്റത്. കൊല്ലം ടൗണിൽ ഡ്യൂട്ടിയിൽ നിൽക്കവെയാണ് സൂര്യതാപമേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊയിലാണ്ടിയിൽ പല പോയിൻ്റുകളിലും കനത്ത വെയിലിലാണ് പോലീസുകാർ ഡ്യൂട്ടിയിൽ നിൽക്കേണ്ടി വരുന്നത്. എന്നാൽ പുതിയ ട്രാഫിക് പരിഷ്കാരം കാരണം തിരക്ക് കുറവായതിനാൽ പോലീസിനു ആശ്വാസമാണ്.

