കൊയിലാണ്ടി ഷേണായീസിലേക്ക് CITU മാർച്ച് നടത്തി

കൊയിലാണ്ടി: കാലാവധി കഴിഞ്ഞ സേവന വേതന കരാർ പുതുക്കുക, ഉടമയുടെ പിടിവാശി അവസാനിപ്പിക്കുക, യൂണിയൻ അംഗങ്ങളായ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ കമ്മിററിയുടെ നേതൃത്വത്തിൽ ഷോണായീസ് (ITC) കമ്പനിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
കഴിഞ്ഞ 29 ദിവസമായി സമരത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ന്യായമായ സമരത്തെ മുഖവിലക്കെടുക്കണമെന്നും ചർച്ചയിലൂടെ അടിയന്തര പരിഹാരം കാണണമെന്നും സമരം ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു. നേതാവ് എം. മൂത്തോറൻ മാസ്റ്റർ ആവശ്യപ്പെട്ടു.

കമ്പനിക്ക് മുമ്പിൽ നടന്ന സമരത്തിൽ ഏരിയാ സെക്രട്ടറി ടി. ഗോപാലൻ അദ്ധ്യക്ഷതവഹിച്ചു. സി. കുഞ്ഞമ്മദ്, എം. പത്മനാഭൻ, എൻ. കെ. ഭാസ്ക്കരൻ, ടി. വി. ദാമോദർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. തേജചന്ദ്രൻ സ്വാഗതവും എം. എ. ഷാജി നന്ദിയും പറഞ്ഞു.

