KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മൈക്രോ ഹെൽത്ത് കെയർ ലാബ് വീണ്ടും പ്രവർത്തനമാരംഭിച്ചു

കൊയിലാണ്ടി: ഫാർമസിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അടച്ചിടേണ്ടി വന്ന കൊയിലാണ്ടി മൈക്രോ ഹെൽത്ത് കെയർ ലാബ് നഗരസഭ ആരോഗ്യ വകുപ്പിൻ്റെ പരിശോധനയ്ക്ക് ശേഷം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു. ലാബിലെ ഫാർമസി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ അറിയിപ്പുണ്ടാകുന്നത് വരെ തുറക്കുന്നതല്ല. ഇന്നലെയായിരുന്നു ലാബ് വീണ്ടും അടച്ചത്. തിക്കോടി സ്വദേശിയായ ഫാർമസിസ്റ്റിനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. വിവരം കിട്ടിയ ഉടൻതന്നെ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ ഇടപെടൽ ഉണ്ടാകുകായായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *