കൊയിലാണ്ടി മുസ്ലീം ഓണസ്റ്റി ഫെഡറേഷന്റെ 40ാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി മുസ്ലീം ഓണസ്റ്റി ഫെഡറേഷന്റെ 40-ാ0 വാർഷികത്തോടനുബന്ധിച്ച് സൌജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വടകര തണൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൊയിലാണ്ടി ICS സ്‌കൂളിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.എം. അഫ്‌റഫ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ഓണസ്ററി ഫെഡറേഷൻ്റെ സംഘാടനാ റിപ്പോർട്ട് സംഘാടകസമിതി ചെയർമാൻ വി.പി. ബഷീർ അവതരിപ്പിച്ചു. തണൽ ചാരിറ്റബിൾ ട്രസ്റ്റ് വടകര ചെയർമാൻ ഡോ. ഇദ് രീസ്, ഡോ. ടി. പി. അഷ്‌റഫ്, നഗരസഭാ കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടി. പി. പി. യൂസഫ് എന്നിവർ സംസാരിച്ചു. ജനറൽ സിക്രട്ടറി ടി.പി. അബ്ദുൾഖാദർ സ്വാഗതവും കെ.പി. മുഹമ്മദാലി നന്ദിയും പറഞ്ഞു. ആയിരത്തോളം ആളുകൾ ക്യമ്പിൽ പങ്കെടുത്തതായി ഭാരവാഹികൾ പറഞ്ഞു.

