KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പോലീസ് സ്‌റ്റേഷൻ ആക്രമം ഒൻപത് സി.പി.എം പ്രവർത്തകരെ വെറുതെ വിട്ടു

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്‌റ്റേഷൻ ആക്രമവുമായി ബന്ധപ്പെട്ട ഒൻപത് സി.പി.എം പ്രവർത്തകർക്കെതിരായ കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന്കണ്ട് കൊയിലാണ്ടി മജിസ്‌ട്രേട്ട’ കോടതി വെറുതെ വിട്ടു. സി.പി.എം  കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, മുൻ നഗരസഭാധ്യക്ഷയും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായ കെ.ശാന്ത, മുൻ ഏരിയാ സെക്രട്ടറി എൻ.വി.ബാലകൃഷ്ണൻ, മുൻ നഗരസഭാ കൗസിലർമാരായിരു ടി.കെ.രാജേഷ്, എ.പി.സുധീഷ്, സി.പി.എം പ്രവർത്തകരായ കെ.സുകുമാരൻ, കരിമ്പക്കൽ സുധാകരൻ, കെ.സുംജിത്ത്, രാമചന്ദ്രൻ,എിവരെയാണ് മജിസ്‌ട്രേ’് ഡൊണാൾഡ് സെക്യൂറ വെറുതെ വിട്ടത്. സംഭവത്തോടനുബന്ധിച്ച് 10 കേസുകൾകൂടി വിചാരണ കോടതിയുടെ പരിഗണനയിലാണ്.

2012 മാർച്ച് ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടത്. ഒരു കേസുമായി ബന്ധപ്പെട്ട് വിയ്യൂരിലുളള ഒരു സി.പി.എം പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സംഭവം അന്വേഷിക്കാൻ പോയ കെ.ദാസൻ എം.എൽ.എയുൾപ്പടെയുളളവർക്ക് പോലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനമേൽക്കേണ്ടി വരികയും തുടർന്ന് കൊയിലാണ്ടി ടൗണിലേക്ക് സംഘർഷം വ്യാപിക്കുകയാണുണ്ടായത്. സംഘർഷത്തോടനുബന്ധിച്ച് നിരവധി പേർക്ക് പരിക്കേൽക്കുകയും കെ.എസ്.ആർ.ടി.സി ബസ്സ് തീവെച്ചതുൾപ്പടെ നിരവധി അനിഷ്ട്ട സംഭവങ്ങളും ഇതേ തുടർുണ്ടായിരുന്നു.
ഇതിന്റെ പേരിൽ സി.പി.എം കൊയിലാണ്ടിയിൽ ഹർത്താലും നടത്തിയിരുന്നു. പോലീസ് അതിക്രമത്തിൽ എം.എൽ.എയ്ക്ക് പരിക്കേറ്റത് നിയമ സഭയിലും വലിയ ബഹളത്തിന് കാരണമായിരുന്നു. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പടെയുളള ജാമ്യമില്ലാ വകുപ്പ് ചേർത്തായിരുന്നു പോലീസ് കേസെടുത്തിരുന്നത്. ഇതിന്റെ പേരിൽ കേസിൽ പ്രതികളായ അമ്പതിലധികം സി.പി.എം പ്രവർത്തകർ മാസങ്ങളോളം റിമാണ്ട് തടവുകാരായി ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. 25 ലക്ഷം രൂപ വിവധ കോടതികളിൽ കെട്ടിവെച്ചതിന് ശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. അഡ്വ: ആർ.യു വിജയകൃഷ്ണൻ പ്രതികൾക്ക് വേണ്ടി ഹാജരായി.