കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പുതുക്കി പണിയണം

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പുതുക്കി പണിയണമെന്നും, നടുവണ്ണൂർ കേന്ദ്രീകരിച്ച് പുതിയ പാലം പണിയണമെന്നും കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ, കൊയിലാണ്ടി ട്രാഫിക് യൂണിറ്റ്, കാപ്പാട് ടൂറിസം എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ ട്രഷറർ സുഗിലേഷ് ഉൽഘാടനം ചെയ്തു. സിവിൽ പോലീസ് ഓഫീസർ സുജേഷ് (ട്രാഫിക് യൂണിറ്റ്, സീനിയർ സിവിൽ പോലീസ് ഓഫിസർ ശോഭ (കേരള പോലീസ് അസോസിയേഷൻ ജില്ലാ നിർവ്വാഹക സമിതി അംഗം) അദ്ധ്യക്ഷത വഹിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ചർച്ചകൾക്ക് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം സജിത്ത് പിടി മറുപടി നൽകി. ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് വള്ള്യട് സുനിൽ സിവിൽ പോലീസ് ഓഫീസർ (കാപ്പാട് ടൂറിസം) എന്നിവർ സംസാരിച്ചു.

