കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിൽ DYFI യുടെ കുടിവെള്ള വിതരണം

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിൽ കുടിവെള്ള വിതരണം ആരംഭിച്ചു. DYFI സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി. എം. അനൂപ്, മേഖലാ പ്രസിഡണ്ട് ഡി. ലിജീഷ്, ട്രഷറർ വി. എം. അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ടൗണിന്റെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരം ശുദ്ധജല വിതരണകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
