കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻ്റിലെ വ്യാപാരികൾ കൈയേറിയ സ്ഥലങ്ങൾ അധികൃതർ ഒഴിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ വ്യാപാരികൾ അനധികൃതമായി കൈയേറിയ സ്ഥലങ്ങൾ നഗരസഭാ അധികൃതർ ഒഴിപ്പിച്ചു. കടയിൽ നിന്നും ഒന്നര മീറ്ററോളം നീളത്തിൽ പുറത്തേക്കുള്ള ഭാഗം കൈയേറിയ വാർത്ത കഴിഞ്ഞ ദിവസം കൊയിലാണ്ടി ഡയറി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം അധികൃർ ഇന്നു കാലത്ത് ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. അധികൃർ ഇന്നു കാലത്ത് ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
പൊതുജനങ്ങൾ ഉപയോഗിക്കേണ്ട സ്ഥലമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി വ്യാപാരികൾ കൈയേറി കച്ചവടം പൊടിപൊടിച്ചത്. ഇതുമൂലം ബസ്സ്കാത്തിരിക്കുന്ന യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. യാത്രക്കർക്ക് നടന്ന് പോകാനും ഇരിക്കാനുമുള്ള സ്ഥലങ്ങളാണ് ഇരുമ്പ്കൊണ്ട് ഉണ്ടാക്കിയ തട്ടുകൾ നിരത്തിവെച്ച് കച്ചവടക്കാർ അനധികൃതമായി കൈവശം വെച്ചത്.

ബസ്സ്സ്റ്റാൻ്റിന് മുകളിലും പരിസരത്തും ഇനിയും ഇതുപോലുള്ള കയ്യേറ്റങ്ങൾ ഉണ്ടെന്നും അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടാകാർ ആവശ്യപ്പെടുന്നു. എച്ച്.ഐ. കെ. പി. രമേശൻ, ജെ.എച്ച്.ഐ കെ.കെ. ഷീജ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കാനെത്തിയത്.

