KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നെസ്റ്റിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്

കൊയിലാണ്ടി : കൊയിലാണ്ടി നെസ്റ്റിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നല്‍കുന്നു
സാന്ത്വന പരിചരണ രംഗത്ത് കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനം മഹത്തരമാണെന്ന്‌ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം പ്രവര്‍ത്തനത്തിന് സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. കൊയിലാണ്ടി നെസ്റ്റിന് തന്റെ ഒരു മാസത്തെ ശമ്പളവും മന്ത്രി വാഗ്ദാനം ചെയ്തു. സാന്ത്വന പരിചരണത്തിലെ ഗുണമേന്‍മ കണക്കിലെടുത്തു എ.എസ്.ഒ 9001.2008 അംഗീകാരം ലഭിച്ച കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. നെസ്റ്റിന് ചക്കൊത്തു കുഞ്ഞഹമ്മദ് സാഹിബില്‍ നിന്നുളള സംഭാവന കെ.ദാസന്‍ എം.എല്‍.എ ഏറ്റുവാങ്ങി. കെ.അബ്ദുളള,ടി.കെ.മുഹമ്മദ് യൂനുസ്,കൗസിലര്‍ കെ.വി.സുരേഷ്,കൗ ണ്‍
സിലര്‍ സി.കെ.സലീന,റഷീദ് വെങ്ങളം,ആര്‍.എം.ഒ ഡോ.കെ.വി.സതീഷ്,എം.എം.സി ചെയര്‍മാന്‍ വി.അനില്‍ കുമാര്‍, ഹാഷിം വഫ ,സി.അബ്ദുളള ഹാജി, ഹാജി പി.ഉസ്മാന്‍(ലണ്ടന്‍), ആര്‍.പ്രമോദ് എന്നിവര്‍ സംസാരിച്ചു.

Share news