KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗര സൗന്ദര്യവൽക്കരണവും ട്രാഫിക് പരിഷ്‌ക്കാരവും ഉടൻ നടപ്പിലാക്കും

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. സംസ്ഥാന റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് 3 കോടി രൂപ ചിലവഴിച്ചാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് കെ. ദാസൻ എം.എൽ.എ. പറഞ്ഞു. കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് പരിസരം മുതലുള്ള  ട്രൈനേജ് പുതുക്കിപ്പണിത് മനോഹരമായ നടപ്പാത നിർമ്മിക്കുന്ന പ്രവർത്തനം ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.  രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാനായി ട്രാഫിക് സർക്കിൾ സംവിധാനമടക്കം സ്ഥാപിക്കുന്ന പ്രവൃത്തിക്ക് മുന്നോടിയായാണ് പ്രവൃത്തി ആരംഭിച്ചത്. ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിലാണ്‌ പ്രവൃത്തിയുടെ മേൽനോട്ടം. ലോക്ഡൌണിന് മുമ്പ് തന്നെ പ്രവൃത്തികളുടെ കരാർ ഓപ്പ് വെച്ചിരുന്നു. 

ദേശീയപാതയിൽ ഇപ്പോഴുള്ള ഡ്രെയിനേജുകൾ നവീകരിച്ച് ബപ്പൻകാട് വരെ ഇരു ഭാഗങ്ങളിലും നടപ്പാത നിർമ്മിച്ച് ടൈൽസ് പാകി ഹാൻ്ഡ്രിൽ സ്ഥാപിച്ച് മനോഹരമാക്കും.  കോടതിയുടെ മുൻഭാഗത്തെ ചുറ്റുമതിൽ പിറകോട്ടേക്ക് മാറ്റി പണിയാനും പദ്ധതിയുണ്ട്. നഗരസഭയുടെ സഹകരണത്തോടെയാണ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. പദ്ധതിക്കായി 3 കോടിയുടെ ഫണ്ട് വകയിരുത്തിയതായി എം.എൽ.എ. പറഞ്ഞു.

പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി തടസ്സമായി നിന്ന ട്രാൻസ്ഫോർമർ ഇതിനകം തന്നെ മാറ്റി കഴിഞ്ഞിട്ടുണ്ട്, ഹൈമാസ്റ്റ് ലൈറ്റും സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റും. നഗരസഭയുടെ സഹകരണത്തോടെയായിരിക്കും പ്രവൃത്തി നടപ്പിലാക്കുക. നഗരത്തിൽ സി.സി.ടി.വി. ക്യാമറകൾ  സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Advertisements

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എം.എൽ.എ.യോടൊപ്പം പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സി. എഞ്ചിനീയർ,  നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ തുടങ്ങിയവർ  സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *