KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ‘ദിശ’ സാഹിത്യ ശിൽപ്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ ഭാഗമായി സാഹിത്യ ശിൽപ്പശാല സംഘടിപ്പിച്ചു. എം. എൽ. എ. കെ. ദാസൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സാംസ്‌ക്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. എല്ലാ മാസവും രണ്ടാം ഞായറാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ പാഠശാല നടക്കുമെന്ന് ഭാരവാഹികൽ അറിയിച്ചു. വി. ടി. ജയദേവൻ പദ്ധതി വിശദീകരിച്ചു. നഗരസഭാ വൈസ് ചെയർപോഴ്‌സൺ വി. കെ. പത്മിനി, കൽപ്പറ്റ നാരായണൻ, ചന്ദ്രശേഖരൻ തിക്കോടി, എം. ഇ. ഒ. ജവഹർ മനോഹർ, എം. ജി. ബൽരാജ്, തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതവും, കോ-ഓഡിനേറ്റർ ഡോ: പി. കെ. ഷാജി നന്ദിയും പറഞ്ഞു. തുടർന്ന് ബിജേഷ് ഉപ്പാലക്കൽ സാഹിത്യ പാഠശാല നടത്തി.

Leave a Reply

Your email address will not be published. Required fields are marked *