കൊയിലാണ്ടി നഗരസഭയിൽ കൂടുതൽ വാർഡുകളിൽ കർശന ലോക് ഡൗൺ ഏർപ്പെടുത്തി

കൊയിലാണ്ടി നഗരസഭയിൽ കൂടുതൽ വാർഡുകളിൽ കർശന ലോക് ഡൗൺ ഏർപ്പെടുത്തി ഉത്തരവായി. 5, 13, 22, 24, 26, 35, 36, 38, 39 എന്നീവർഡുകളാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി & ഡെപ്യൂട്ടി കളക്ടർ ഉത്തരവിട്ടത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടത്തിയ പരിശോധനയിൽ WIPR വലിയതോതിലാണ് ഇവിടങ്ങളിൽ കൂടിയിട്ടുള്ളത്. നഗരസഭ പെരുവട്ടൂർ 13-ാം വാർഡിൽ 20.25 ശതമാനമാണ് WIPR വർദ്ധിച്ചിട്ടുള്ളത് ഇത് നഗരസഭയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്ക ഉണ്ടാക്കുുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്.

താഴങ്ങാടി 38-ാം വാർഡിലും സമാനമായ സ്ഥിതിയിലാണുള്ളത്. തീരദേശ മേഖലയിൽ മാസങ്ങളോളമായി സ്ഥിതി ഗുരുതരമായ അവസ്ഥയിൽ തന്നെ തുടരുകയാണ്. ലോക് ഡൌൺ നിലവിൽ വന്ന സ്ഥലങ്ങളിൽ അവശ്യ സർവ്വീസ് മാത്രമേ അനുവദിക്കുകയുള്ളൂ. എല്ലാ സ്ഥലങ്ങളിലും കൂടുതൽ പോലീസുകാരുടെ സേവനം ഉറപ്പിച്ചിട്ടുണ്ട്. വാഹന ഗതാഗതം ഇവിടങ്ങളിൽ പൂർണ്ണമായും വിലക്കിയിട്ടുണ്ട്.


