കൊയിലാണ്ടി ദേശീയ പാതയിൽ ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ കൃഷ്ണകുളത്തിനു സമീപം ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ ജംഷീർ തിരുവങ്ങൂർ, കർണ്ണാടക സ്വദേശി സിദ്ധിഖ്, ഇന്നോവ കാർ ഓടിച്ച പയ്യോളി അങ്ങാടിയിലെ മുഹതാക്ക്, തുടങ്ങിയവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.
