KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇനി മുതൽ സൗരോർജ്ജം

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ സോളാർ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2019-20 പദ്ധതി പ്രകാരം 20 ലക്ഷം രൂപ ചിലവഴിച്ചാണ് സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചത്. ദിവസേന 100 യൂനിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയോടു കൂടിയാണ്പ്ലാൻ്റ് സ്ഥാപിച്ചത്. നിലവിൽ നഗരസഭ ഓരോ മാസവും 2 ലക്ഷം രൂപയുടെ ആശുപത്രിയുടെ വൈദ്യുതി ബിൽ ഇനത്തിൽ അടക്കുന്നുണ്ട്.ഇത് വഴി ആ സാമ്പത്തിക ബാധ്യത കുറക്കുവാൻ സൗരോർജം കൊണ്ട് കഴിയുന്നതാണ്.

കെൽട്രോണിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ നിർവ്വഹണം നടത്തിയത്. സോളാർ പദ്ധതിയുടെ ഉദ്ഘാടനം കെ.ദാസൻ MLA നിർവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ സി.കെ. സലീന ആശുപത്രി സൂപ്രണ്ട് ഡോ: പ്രതിഭ, ലേ സെക്രട്ടറി ശ്രീജയന്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *