കൊയിലാണ്ടി താലൂക്കിനെ പൊതു പണിമുടക്കിൽ നിന്ന് ഒഴിവാക്കണം
കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവം ആരംഭിക്കുന്ന 29/03/2022 ചൊവ്വാഴ്ച ഭക്തജനങ്ങളുടെ സൗകര്യാർത്ഥം കൊയിലാണ്ടി താലൂക്കിനെ പൊതു പണിമുടക്കിൽ നിന്ന് ഒഴിവാക്കണമെന്ന് ശ്രീ പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി ആവശ്യപ്പെട്ടു.വി.വി. ബാലൻ അദ്ധ്യക്ഷം വഹിച്ചു.ഇ.എസ്. രാജൻ,ടി.കെ.രാധാകൃഷ്ണൻ ,വി.വി.സുധാകരൻ, എൻ.വി. വത്സൻ,വി.കെ.ദാമോദരൻ, എൻ.എം.വിജയൻ, പി.വേണു , ബാലചന്ദ്രൻ കമ്മട്ടേരി, സുധീഷ് കോവിലേരി, സി.പി. പ്രജോദ്, എൻ.കെ.സുധാകരൻ എന്നിവർ സംസാരിച്ചു.
