KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ക്വാറികളിൽ റെയ്ഡ്‌

കൊയിലാണ്ടി: മന്ദങ്കാവില്‍ വ്യാപകമായ തോതില്‍ ചെങ്കല്‍ ഖനനം നടക്കുന്നതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി തഹസില്‍ദാര്‍ സി. പി. മണിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പ്രദേശത്ത് ചെങ്കല്‍ ക്വാറികള്‍ യാതൊരു അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് താഹസില്‍ദാര്‍ പറഞ്ഞു.

ഇതില്‍ അനധികൃതമായി പ്രവൃത്തി നടത്തി കൊണ്ടിരുന്ന ഷാഹിദ ഏകരുരിൻ്റെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ നിന്ന് രണ്ട് കല്ല് വെട്ട് യന്ത്രങ്ങള്‍ പിടിച്ചെടുത്തതായും, നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കി നടപടികള്‍ സ്വീകരിച്ച് വരുന്ന തറമ്മല്‍ സ്വദേശി ഷഹനയുടെ ക്വാറിയില്‍ വീണ്ടും ഖനന പ്രവൃത്തി നടക്കുന്നതായും കണ്ടെത്തി. അവധി ദിവസങ്ങളിലും മറ്റ് ദിവസങ്ങളില്‍ അതിരാവിലെയുമാണ് ഇത്തരം പ്രവൃത്തികള്‍ കുടുതലായും നടക്കുന്നത്. 

സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്തു നിന്ന് കഴിഞ്ഞ ദിവസം ചെങ്കല്‍കയറ്റിയ ലോറി പിടിച്ചെടുത്ത് താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചതായും ഇത്തരം അനധികൃത പ്രവര്‍ത്തികള്‍ നടത്തുന്ന വസ്തു ഉടമക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും, വരു ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പ്പെടുത്തിയതായി താഹസില്‍ദാര്‍ പറഞ്ഞു. സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.എം ബിജു, വില്ലേജ് ഓഫീസര്‍ ഗിരീഷ്, എ. സുബീഷ്, ഡ്രൈവര്‍മാരായ ബിനു, നിജില്‍ രാജ് എന്നിവരും പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *