കൊയിലാണ്ടി ടൗണ്‍ഹാള്‍ ഓക്‌ടോബര്‍ 2ന് നാടിന് സമര്‍പ്പിക്കും
കൊയിലണ്ടി: വടക്കെ മലബാറിലെ ഏറ്റവും വലിയ ടൗണ്‍ഹാളായ കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാള്‍ പണിപൂര്‍ത്തിയാക്കി ഒക്‌ടോബര്‍ 2ന് നാടിന് സമര്‍പ്പിക്കും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച പ്രവൃത്തി ചില സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഒക്‌ടോബര്‍ 2ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിശിഷ്ട സാന്നിദ്ധ്യത്തില്‍ നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞാളാംകുഴി അലിയാണ് ടൗണ്‍ഹാള്‍ നാടിന് സമര്‍പ്പിക്കുന്നത്.
