KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജനമൈത്രി പോലീസ് കരളുറപ്പുള്ള കേരളം: ഗാനം പുറത്തിറക്കി

കൊയിലാണ്ടി: കരളുറപ്പുള്ള കേരളം – കേരളത്തിലെ ആതുര സേവന പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും പോലീസ് സേനയ്ക്കും ഊർജ്ജം പകരാൻ ഇതാ ഒരു ഗാനം. മാനവരാശിക്ക് തന്നെ ആപത്തായി മാറി കൊണ്ടിരിക്കുകയാണ് കോവിഡ് – 19 എന്ന മാരക വൈറസ്. നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കൊയിലാണ്ടി ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും, തനിച്ച് താമസിക്കുന്ന പ്രായമായവർക്കും, അപ്നാഭായ് പദ്ധതിയിലൂടെ അഥിതി തൊഴിലാളികൾക്കും ഭക്ഷണ പദാർത്ഥങ്ങളും മറ്റ് സഹായങ്ങളും നൽകി പോലീസ് സേനയ്ക്ക് തന്നെ അഭിമാനമായി കൊണ്ടിരിക്കുകയാണ് – കൊയിലാണ്ടി ജനമൈത്രി പോലീസ്. 
തങ്ങൾ നടത്തുന്ന ഇത്തരം ഉപകാരപ്രഥമായ കാര്യങ്ങൾ വീഡിയോ ചിത്രീകരിച്ച് ഒരു ഗാനത്തിന്റെ പാശ്ചാത്തലത്തിൽ കോർത്തിണക്കി പുറത്തിറക്കിയിരിക്കുകയാണ് കരളുറപ്പുള്ള കേരളം എന്ന ഗാനത്തിലൂടെ ചന്ദ്രൻ കാർത്തികപ്പള്ളിയുടെ വരികൾക്ക് പാലക്കാട് പ്രേംരാജ് സംഗീതം നൽകിയ ഗാനങ്ങൾ ജനമൈത്രി ബീറ്റ് ഓഫീസർ സി. രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു വാണിയംകുളം, അതുല്യ ജയകുമാർ, ആണ് ആലപിച്ചത് ജനമൈത്രി കെ.പി. സുമേഷിൻ്റെതാണ് ആശയം, ചിത്രീകരണവും, ചിത്ര സംയോജനവും സുബീഷ് യുവ യാണ് നിർവ്വഹിച്ചത്. ഹരീഷ് വിക്ടറിയാണ് റെക്കോഡിംഗ് നിർവ്വഹിച്ചത്.
Share news

Leave a Reply

Your email address will not be published. Required fields are marked *