കൊയിലാണ്ടി കൊല്ലം – മേപ്പയ്യൂര്‍ റോഡ് തകർന്ന നിലയിൽ

കൊയിലാണ്ടി: തകര്‍ന്ന് കുണ്ടും കുഴിയും നിറഞ്ഞ കൊല്ലം – മേപ്പയ്യൂര്‍ റോഡില്‍ യാത്ര ദുസ്സഹം. മേപ്പയ്യൂര്‍, കീഴരിയൂര്‍ ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. ഇരുചക്രവാഹനങ്ങളെയും ഓട്ടോറിക്ഷകളെയുമാണ് റോഡ് തകര്‍ച്ച ഏറെ കുഴക്കുന്നത്.
കൊല്ലം-നെല്യാടിക്കടവ്-മേപ്പയ്യൂര്‍ റോഡ് നവീകരണത്തിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ല. റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് പ്രധാന പ്രശ്നം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓവുചാലുകളില്ല. റോഡ് താഴ്ന്നിട്ടും സമീപത്തെ പറമ്പുകള്‍ ഉയര്ന്നിട്ടുമാണ്. അതുകൊണ്ടുതന്നെ വെള്ളം റോഡില്‍ കെട്ടിക്കിടക്കുകയാണ്.

